സ്ത്രീ തന്നെയല്ലേ ധനം! ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചത് ക്രൂരമായ പീഡനം മൂലം; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍; പോലീസ് പറയുന്നതിങ്ങനെ…

PEEDANAMകരുനാഗപ്പള്ളി: ഭര്‍തൃഗൃഹത്തില്‍ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കരുനാഗപ്പള്ളി പോലീസ് അറസ്റ്റ്‌ചെയ്തു. കൊല്ലം മുണ്ടക്കല്‍ തെക്കേവിളചിന്നുഭവനില്‍(കുറ്റിയില്‍ തൊടിയില്‍) സജീവന്റെ മകള്‍ ചിന്നു(24) ആണ് കഴിഞ്ഞ 14ന് രാവിലെ ഭര്‍ത്താവ് തൊടിയൂര്‍ കല്ലേലിഭാഗം സജിത് ഭവനില്‍ സുജിത് എന്ന്വിളിക്കുന്ന ഗോപകുമാറിന്റെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭര്‍ത്താവ് ഗോപകുമാറി(33)നെയും ഭര്‍തൃമാതാവ് സരസ്വതി(65)യെയും കരുനാഗപ്പള്ളി എസിപി എസ്.ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് ഇന്നലെ രാവിലെയാണ് അറസ്റ്റ്‌ചെയ്തത്. ഗോപകുമാറിന്റെ സഹോദരി ഒളിവിലാണ്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. 2014 ജൂണിലാണ് ചിന്നുവിനെ ഗോപകുമാര്‍ വിവാഹം കഴിച്ചത്. ഇരുപത് പവന്‍സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മൂന്ന്‌ലക്ഷംരൂപ വേണമെന്നാവശ്യപ്പെട്ട്‌ഗോപകുമാറും മാതാവും സഹോദരിയും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ച്വരികയായിരുന്നു.

ഇതിനിടയില്‍ ഒരുലക്ഷം രൂപ ചിന്നുവിന്റെ ബന്ധുക്കള്‍ നല്‍കി. എന്നാല്‍ രണ്ട് ലക്ഷംരൂപ കൂടിവേണമെന്നാവശ്യപ്പെടുകയും ചെയ്തു.നിര്‍മാണ തൊഴിലാളിയായചിന്നുവിന്റെ പിതാവിന് ജോലിക്കിടയില്‍വീണ് പരിക്കേറ്റ് രണ്ട് വര്‍ഷത്തോളം ആശുപത്രിയിലായതിനാല്‍ ഇവര്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ കഴിഞ്ഞില്ല. പണത്തിന് വേണ്ടി ചിന്നുവിനെ സ്വന്തം വീട്ടില്‍കൊണ്ടുപോയിആക്കുകയുംചെയ്തു. എന്നാല്‍ പിന്നീട് മധ്യസ്ഥതയില്‍ മടക്കികൊണ്ടുവരികയായിരുന്നു. പിന്നീട് പലതവണ പണത്തിന് വേണ്ടി പീഡനം ഏറ്റ യുവതിയെ 14ന് രാവിലെവീണ്ടും മാനസികമായി പീഡിപ്പിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് ബന്ധുക്കള്‍ കരുനാഗപ്പള്ളി പോലീസില്‍ എത്തി മൊഴി നല്‍കുകയും തഹസീല്‍ദാര്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പെണ്‍കുട്ടി ഭര്‍തൃവീട്ടുകാകരുടെ പീഡനത്തെ തുടര്‍ന്ന് മരിച്ചതാണന്ന് വ്യക്തമായത്. തുടര്‍ന്ന് രണ്ട് പേരെഅറസ്റ്റ്‌ചെയ്തത്.

അമ്മായിഅമ്മയില്‍ നിന്നും ഭര്‍ത്താവില്‍നിന്നും ക്രൂരമായ പീഡനമാണ് യുവതിക്ക്എല്‍ക്കേണ്ടിവന്നതെന്ന്എസിപി പറഞ്ഞു. ഒന്നരവയസുള്ളആണ്‍കുട്ടിയുടെ മാതാവായ ചിന്നു മരിയ്ക്കുമ്പോള്‍ നാല്മാസം ഗര്‍ഭിണിയുമായിരുന്നു. അന്വേഷണസംഘത്തില്‍സിഐ അനില്‍കുമാര്‍, എസ്‌ഐ പി.രാജേഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts