വടക്കഞ്ചേരി: ലോക് ഡൗണിനെ തുടർന്ന് തെരുവോരങ്ങളിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകി വീക്ഷണം സാംസ്ക്കാരിക കൂട്ടായ്മ.
കോവിഡ് വ്യാപനത്തിൽ കടകളിലും വീടുകളിലും കയറി ഭിക്ഷയെടുക്കാനാകാതെ ജീവിതവഴിമുട്ടിയ യാചകർക്കാണ് കൂട്ടായ്മയുടെ സഹായഹസ്തമെത്തുന്നത്.
വടക്കഞ്ചേരി ടൗണ്‍, മംഗലം പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് കൂട്ടായ്മ പ്രവർത്തകർ ഭക്ഷണ പൊതികളെത്തിക്കുന്നത്.
റോബിൻ പൊന്മല ,ബിജുവർഗീസ് ജോഷി, അനൂപ്, ജിയോ ജോണ്‍, തൗഫീക്ക് മന്പാട്, ഫൈന, മനു മംഗലം എന്നിവരുടെ നേതൃത്വത്തിലാണ് ഈ സ്നേഹ കൂട്ടായ്മ പ്രവർത്തിക്കുന്നത്.
പ്രദേശത്ത് എവിടെയെങ്കിലും ആളുകൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവരെ സഹായിക്കാൻ ഹെൽപ്പ് ഡസ്ക്കും കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. റോബിൻ പൊന്മല ഫോണ്‍: 9744144007.