മണ്ണാർക്കാട്: താലൂക്കിലെ മലയോരമേഖലയായ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. കാഞ്ഞിരപ്പുഴ, കാഞ്ഞിരം, കല്ലാംകുഴി, മുണ്ടക്കുന്ന്, പൂഞ്ചോല മേഖലകളിലാണ് തെരുവുനായ ശല്യം ശക്തമായിട്ടുള്ളത്. തെരുവുനായ്ക്കൾമൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥിതിയാണ്. കഴിഞ്ഞദിവസം കാഞ്ഞിരപ്പുഴയിൽ ഏതാനും ആളുകൾക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
കടിയേറ്റത് പേപ്പട്ടിയിൽ നിന്നാണെന്ന സംശയം ഉയർന്നിരുന്നു. തെരുവ് നായ് ശല്യം കാരണം സക്കൂൾ വിദ്യാർഥികളാണ കൂടുതൽ ബുദ്ധിമുട്ടുന്നത്.രാവിലെ സ്കൂളിലും മദ്രസകളിലും പോകുന്ന കുട്ടികൾക്കാണ് പ്രധാനമായും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നത്. അധികൃതർ ഇടപെട്ടു തെരുവുനായ്ക്കളെ പിടിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കേന്ദ്രനിയമം കാരണം ഗ്രാമപഞ്ചായത്തുകളിൽ തെരുവുനായ്ക്കൾ പിടിക്കുന്നത് നിർത്തലാക്കിയിരിക്കുകയാണ ആളൊഴിഞ്ഞ ഭാഗങ്ങളിലെല്ലാം തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങി ഭീഷണി സൃഷ്ടിക്കുകയാണ്.തെരുവുനായ്ക്കളെ പിടിക്കുയോ മറ്റു നടപടികൾ സ്വീകരിക്കുകയെ ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
കാഞ്ഞിരം ടൗണിൽ തെരുവുനായ ശല്യം വ്യാപകമാണ്. കൂട്ടത്തോടെ ഇറങ്ങുന്ന തെരുവുനായ്ക്കൾ റോഡിലൂടെ ഭീതി പരത്തിയാണ് സഞ്ചാരം. ഇരുചക്രവാഹനങ്ങളും ഓട്ടോരിക്ഷകളും തെരുവുനായ്ക്കളെ ഇടിച്ച് അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്.