അടൂർ: അടൂരിൽ തെരുവുനായ്ക്കളുടെ ശല്യം കൂടി വരുന്നതായി പരാതി. വാഹന യാത്രികര്‍ക്കും, കാല്‍നടക്കാര്‍ക്കും വെല്ലുവിളിയായാണ് നായ്ക്കളുടെ നിരത്തിലൂടെയുള്ള സഞ്ചാരം. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ വഴിയാത്രക്കാര്‍, പത്ര, പാൽവിതരണക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവയുടെ ആക്രമണത്തിന് ഇരയാകുന്നത്.
നായ്ക്കള്‍ ഇരുചക്ര വാഹനക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് പിറകെ ഓടുന്നതു മൂലം പലരും അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്. വര്‍ഷങ്ങളായി അടൂർ ടൗണിലും ബൈപാസിലും തെരുവു നായ്ക്കളുടെ താവളമാണ്.
റോഡരികില്‍ തള്ളുന്ന അറവുമാലിന്യങ്ങളും ഹോട്ടൽ അവശിഷ്ടങ്ങളും മറ്റും ഭക്ഷിക്കാന്‍ വേണ്ടിയാണ് ഇവ ഇവിടങ്ങളില്‍ തമ്പടിക്കുന്നത്. തെരുവ് നായകളെ നിയന്ത്രിക്കുന്നതില്‍ അധികൃതര്‍ പാലിക്കുന്ന നിസംഗ മനോഭാവം ജനങ്ങളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.