തെ​രു​വു​നാ​യ ആ​ക്ര​മ​ണം: എ​ട്ടു​വ​യ​സു​കാ​രി ഉ​ൾ​പ്പെടെ ര​ണ്ടു പേ​ർ​ക്കു ക​ടി​യേ​റ്റു


നാ​ദാ​പു​രം: ഉ​മ്മ​ത്തൂരി​ലും പാ​റ​ക്ക​ട​വി​ലും​ തെ​രു​വ് നാ​യ​യു​ടെ പ​രാ​ക്ര​മ​ത്തി​ല്‍ എ​ട്ടുവ​യ​സു​കാ​രി ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ർ​ക്കു ക​ടി​യേ​റ്റു. ഉ​മ്മ​ത്തൂ​ർ സ്വ​ദേ​ശി​നി ദി​ഖ്റ (8), ​ചെ​ക്യാ​ട് വി​ല്ലേ​ജ്ഓ​ഫീ​സ് പ​രി​സ​ര​ത്തെ കു​ന്നും​മ​ഠ​ത്തി​ൽ ച​ന്ദ്രി ( 40 ) എ​ന്നി​വ​ർ​ക്കാ​ണു ക​ടി​യേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ടി​ന്‍റെ മു​റ്റ​ത്തുനിന്നു സൈ​ക്കി​ൾ ചവിട്ടി ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബാലികയ്ക്കു ക​ടി​യേ​റ്റ​ത്. ഇ​തി​നുപി​ന്നാ​ലെ​യാ​ണ് സ​മീ​പ​വാ​സി​യാ​യ ച​ന്ദ്രി​ക്കു ക​ടി​യേ​റ്റ​ത്. ഇ​രു​വ​രും നാ​ദാ​പു​രം സർക്കാർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​

പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്കളുടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ ന​ട​ന്നുപോ​കു​ന്ന​ത് ഭീ​തി​യോ​ടെ​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ ഇ​നി സ്‌​കൂ​ള്‍ കൂ​ടി തു​റ​ക്കു​ന്ന അ​വ​സ്ഥ​യി​ല്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Related posts

Leave a Comment