ശ്രീകണ്ഠപുരം: ഇരിക്കൂറിൽ തെരുവുനായശല്യം രൂക്ഷമാകുന്നു. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി അഞ്ചുപേർക്ക് കടിയേറ്റു. ഫാറൂഖ് നഗറിലെ എം. മുജീബ് (25), കെ. ഹുസൈൻ (61), വണ്ടിത്താവളത്തിലെ കെ.വി. ഷാക്കിർ (42), ബീഹാർ സ്വദേശി ഫാരിസ് റായ് (22), താജുദ്ദീൻ (33) എന്നിവർക്കാണ് കടിയേറ്റത്. ഷാക്കിറിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ ഇരിക്കൂർ ഗവ. ആശുപത്രിയിലും പ്രവേഗിപ്പിച്ചു.
താജുദ്ദീന് ഇന്ന് രാവിലെയും മറ്റുള്ളവർക്ക് ഇന്നലെ രാത്രിയുമാണ് കടിയേറ്റത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 13 പേർക്കാണ് ഇരിക്കൂറിൽ തെരുവുനായ യുടെ കടിയേറ്റത്. രണ്ടാഴ്ച്ച മുമ്പ് വീടനകത്ത് കയറി കുട്ടികളെയും വയോധികരെയും ഉൾപ്പെടെയാണ് കടിച്ചത്.
കോളോട്, നിടുവള്ളൂർ, ഇരിക്കൂർ ടൗൺ, പട്ടുവം ഭാഗങ്ങളിൽ തെരുവ് നായകൾ രാപ്പകലില്ലാതെ വിഹരിക്കുകയാണ്. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യപ്രശ്നമാണ് തെരുവ് നായകൾ വർധിക്കാൻ കാരണമെന് നാട്ടുകാർ പറയുന്നു. നായ് ശല്യം രൂക്ഷമായിട്ടും ഇവയെ പിടികൂടാനാവശ്യമായ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടുമില്ല.