കണ്ണൂർ: പാനൂരിൽ പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണം. പാനൂർ സ്വദേശി കുനിയിൽ നസീറിന്റെ ഒന്നരവയസുകാരനായ മകനെയാണ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്നു കുട്ടി.
മുഖത്തും കണ്ണിനും പരിക്കേറ്റ കുട്ടി മൂന്നുദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണത്തിൽ കുട്ടിയുടെ മൂന്ന് പല്ലുകളും നഷ്ടമായി.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെ പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്താണ് സംഭവം. രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.