പത്തനാപുരം : മേഖലയില്‍ പേപ്പട്ടിയാക്രമണം. അന്യസംസ്ഥാനതൊഴിലാളി അടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ചരുവിള വീട്ടില്‍ ഇക്ബാല്‍, പെരിങ്ങവിളവീട്ടില് ഗോപാലകൃഷ്ണപിള്ള, ദീപുഭവനില്‍ രേവതി, കുറവപ്പാറ തെക്കേതില്‍ രാജേന്ദ്രപിള്ള, രഞ്ചിത്ത് ഭവനില്‍ ഹരി, കുഴിവേലില്‍ വടക്കേതില്‍ മാധവന്, ചരുവിള വീട്ടില്‍ ശാരദ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പിടവൂര്‍ തെരിയൻ തോപ്പിൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള പശുവിനും കടിയേറ്റു. മഞ്ചള്ളൂരിൽ നിന്നും പിടവൂരിലേക്ക് പോകും വഴി പിടവൂർ പാലത്തിൽ വച്ചാണ് അന്യസംസ്ഥാതൊഴിലാളിയ്ക്ക് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രപിള്ള, ഹരി, മാധവന്, ശാരദ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പേപ്പട്ടിയെ കണ്ട് ഓടി വീണ ഹരിയുടെ മൂക്ക് പട്ടികടിച്ചെടുത്തു. ചരുവിള വീട്ടില്‍ ശാരദ വീണ് തലയ്ക്ക് പരിക്കേറ്റു.പുലർച്ചെ നടക്കാനിറങ്ങിയവരും പള്ളിയിൽ പോയവരും പട്ടാഴി ക്ഷേത്രത്തിൽ പോയവരുമാണ് ആക്രമണത്തിനിരയായത്. പിടവൂർ പ്ലാക്കാട് ജംഗ്ഷനിൽ നാട്ടുകാർ തന്നെ പേപ്പട്ടിയെ തല്ലിക്കൊന്നു.