ഗുരുവായൂർ: തെരുവുനായക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ ആറുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവള്ളിശേരി ക്ഷേത്രത്തിനു സമീപവും താമരയൂർ പള്ളിക്കു സമീപമാണ് ആക്രമണമുണ്ടായത്. രാവിലെ എട്ടോടെയാണ് സംഭവം.
കൂളിയാട്ട് വീട്ടിൽ അഞ്ജലിയെ (17)വീടിനു സമീപത്തുവച്ചും ചായക്കടയിൽ ചായകുടിക്കാൻ വന്നപ്പോഴാണ് കാവീട് പെരിങ്ങാടൻ വിശ്വന് (62) തെരുവുനായയുടെ കടിയേറ്റത്. വാഴപ്പുള്ളി റോസി (74), തട്ടായിൽ രവീന്ദ്രൻ (63), കറുപ്പൻവീട്ടിൽ അബൂബക്കർ (65) എന്നിവരെ വീടിനു സമീപത്തുനിന്നാണ് തെരുവുനായ്കൾ ആക്രമിച്ചത്.
നൂറംകുളങ്ങര മോഹനനെ (64) ഇന്നലെ രാത്രിയാണ് തെരുവുനായ ആക്രമിച്ചത്. പ്രദേശത്ത് തെരുവുനായ്ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.