വിഴിഞ്ഞം: തീരദേശത്തെ ജനങ്ങളെ ഒരു രാത്രി മുഴുവൻഭീതിയിലാഴ്ത്തി പേ പിടിച്ചെന്ന് സംശയിക്കുന്ന തെരുവ് നായയുടെ തേർവാഴ്ച. സ്ത്രികളും കുട്ടികളുമടക്കം പതിനാല് പേരെ കടിച്ചു.
പൂവാർ, കരുംകുളം, പാമ്പുകാല ,എരിക്കലുവിളപ്രദേശത്തെയാണ് ഒരു രാത്രി മുതൽ നായ മുൾമുനയിൽ നിർത്തിയത്.പരിക്കേറ്റജോബി(27) ഷിനി ദാസ് (8) അൻസ (4) ജമറൻസി (40), സുബി (33), ബിന്ദുലേഖ (38), സരോജ (52), സുമി (34), ശരണ്യ (27), ആര്യ (10), ലീല ( 52 ) ഉൾപ്പെടെയുള്ളവരെജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കരിംകുളം സ്വദേശി സരോജം (52)നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇവിടങ്ങളിലെ നിരവധി നായ്കളെ പേ പിടിച്ചെന്ന് സംശയിക്കുന്ന പട്ടി കടിച്ചതായി നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം പൂവാർ എരിക്കലുവിള പ്രദേശത്താണ് നായ ആദ്യംപ്രത്യക്ഷപ്പെട്ടത്. കണ്ണിൽ കണ്ട വളർത്തുമൃഗങ്ങളെയും ആൾക്കാരെയും കടിച്ചതോടെ ജനം പേടിയിലായി. ഇതിനിടയിൽ പല ഭാഗത്തും അലഞ്ഞു തിരിഞ്ഞ പട്ടി നിരവധി ആൾക്കാരെ കടിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാത്രി പതിനൊന്നോടെ പൂവാർ എരിക്കലുവിളയിൽ നാട്ടുകാർ പട്ടിയെ വക വരുത്തി. പൂവാർ ഭാഗത്തു നിന്നും വന്ന നായ റോഡരികിലും വീട്ടുമുറ്റത്തും നിന്നവരെ ഓടിച്ചിട്ട് കടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.