വണ്ടിത്താവളം: വണ്ടിത്താവളത്തും പരിസര പ്രദേശങ്ങളിലുമായി പതിനഞ്ചു പേരെ കടിച്ച പേപ്പട്ടിയെ ഇന്നലെ വൈകുന്നേരം വരേയും നാട്ടുകാർ തിരച്ചി ൽ നടത്തിയും കണ്ടെത്താനായില്ല. കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയവരെ ഡോക്ടർ കൂടുതൽ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവാൻ നിർദേശം നൽകിയിരിക്കുകയാണ്. ചിലർ സ്വകാര്യ ആശുപത്രികളിൽ എത്തി കുത്തിവെപ്പ് നടത്തിയിട്ടുണ്ട്.
ഇന്നലെ പകൽ പത്തുമുതൽ വണ്ടിത്താവളത്തും പരിസര പ്രദേശങ്ങളിലും പേപ്പട്ടി ഭീതി കാരണം ജനം ഭീതിയോടാണ് ജനസഞ്ചാരം. പേപ്പട്ടി വിളയാട്ടം അറിഞ്ഞ് നിരവധി രക്ഷിതാക്കൾ ഓട്ടോയിലും ,ഇരു ചക്രവാഹനങ്ങളിലും സ്കൂളിലെത്തിയാണ് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോയത്. ഇന്ന് എൽ.പി ക്ലാസ്സ് വിദ്യാർത്ഥികളെ പല രക്ഷിതാക്കളും സ്കൂളിലേക്ക് വിട്ടിട്ടില്ല. എന്തൽപ്പാലത്തിനു സമീപം ചെന്പം പൊട്ടയിൽ വെച്ചാണ് നായയെ കാണാതായത്.
പേപ്പട്ടി വരുന്ന വിവരം യുവാക്കൾ വാട്ട്സ് അപ്പ് വഴി പൊതു ജനത്തിനു സന്ദേശം നൽകി വരികയാണ്. ഇരുപതിൽ കൂടുതൽ തെരുവുനായ്ക്കൾക്കും മറ്റു വളർത്തുനായകൾക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ട് ബന്ധപ്പെട്ട പട്ടഞ്ചേരി പെരുമാട്ടി പഞ്ചായത്ത് അധികൃതർ പ്രദേശത്തു തെരുവുനായ പിടുത്തം നടത്തണമെന്ന് പൊതുജന ആവശ്യം ഉയർന്നിട്ടുണ്ടു്. പേപ്പട്ടിയെ കാണാതായതോടെ പ്രദേശത്തു ഇപ്പോഴും ഭീതിയിലാണുള്ളത്.
റോഡിൽ യുവാക്കൾ വടികളുമാ യി ജാഗ്രത പാലിച്ചു വരികയാണ്.