വാഴക്കുളം: ടൗണിൽ പ്രകാശം പരത്താൻ സ്ഥാപിക്കപ്പെട്ട തെരുവുവിളക്ക് രാത്രിയിൽ തെളിഞ്ഞില്ലെങ്കിലും രാപകൽ ഭേദമില്ലാതെ തലയ്ക്കു മുകളിൽ തൂങ്ങിയാടും.
വാഴക്കുളം ടൗണിലെ പെട്രോൾ പമ്പിനു മുമ്പിലാണ് നൂലിൽ തൂങ്ങിയാടുന്ന വാൾ പോലെ വൈദ്യുത വയറിൽ തെരുവുവിളക്കിന്റെ ഭാഗങ്ങൾ തൂങ്ങിയാടുന്നത്.
പെട്രോൾ പമ്പുകൂടാതെ വെയ് ബ്രിഡ്ജ്, കേരള ബാങ്ക് ശാഖ, നിരവധി പൈനാപ്പിൾ വ്യാപാരശാലകൾ തുടങ്ങിയവയിലേക്കെത്തുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തിരക്കേറിയ സംസ്ഥാന പാതയിലെ നിരവധി വാഹനങ്ങൾക്കും മുകളിലാണ് തെരുവുവിളക്കിന്റെ അടർന്ന ഭാഗം തൂങ്ങിക്കിടക്കുന്നത്.
മൂവാറ്റുപുഴ ഭാഗത്തേക്കു പോകുന്ന ഇരുചക്രവാഹനങ്ങളുടെ സഞ്ചാര പാതയിലാണ് ഇതെന്നതും കടുത്ത അപകട ഭീതി ഉയർത്തുകയാണ്.