ആ​റ് വ​യ​സു​കാ​രി​യെ തെ​രു​വ് നാ​യ ക​ടി​ച്ചു കീ​റി; പി​ന്നാ​ലെ നാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ യു​വ ദ​മ്പ​തി​ക​ളെ നാ​ട്ടു​കാ​ർ ക​യ്യേ​റ്റം ചെ​യ്തു

ആ​റ് വ​യ​സു​കാ​രി​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ തെ​രു​വു​നാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന ദ​മ്പ​തി​ക​ളെ നാ​ട്ടു​കാ​ർ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

നോ​യി​ഡ​യി​ലെ പാ​ൻ ഒ​യാ​സി​സ് റെ​സി​ഡെ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സൊ​സൈ​റ്റി​യു​ടെ പ​രി​സ​ര​ത്തെ തെ​രു​വു നാ​യ​ക​ൾ​ക്ക് ദ​ന്പ​തി​ക​ൾ പ​തി​വാ​യി ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്നു. ഭ​ക്ഷ​ണം കൊ​ടു​ത്ത് നാ​യ​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ർ ഇ​വ​രെ ക​യ്യേ​റ്റം ചെ​യ്ത​ത്.

റെ​സി​ഡെ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി പ​രി​സ​ര​ത്ത് കൂ​ട്ടു​കാ​രു​മാ​യി ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി. അ​പ്പോ​ഴാ​ണ് കു​ട്ടി​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ഒ​രു പ​റ്റം നാ​യ്ക്ക​ളെ​ത്തി കു​ഞ്ഞി​നെ ക​ടി​ച്ച് കീ​റു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

കു​ട്ടി​യെ നാ​യ ക​ടി​ച്ച സം​ഭ​വ​ത്തി​നു ശേ​ഷം ഉ​ച്ച​യ്ക്കും ദ​ന്പ​തി​ക​ൾ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ നാ​ട്ടു​കാ​ർ അ​വ​രെ ചോ​ദ്യം​ചെ​യ്തു. വാ​ക്കേ​റ്റം പി​ന്നീ​ട് ക​യ്യാ​ങ്ക​ളി​യി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. ശു​ഭം, സം​ഗ​ലി​ത എ​ന്നീ​വ​ർ​ക്കാ​ണ് നാ​ട്ടു​കാ​രി​ൽ നി​ന്ന് മ​ർ​ദ്ദ​ന​മേ​റ്റ​ത്. പോലീസെത്തിയാണ് നാട്ടുകാരിൽ നിന്ന് ഇരുവരേയും രക്ഷിച്ചത്.

 

Related posts

Leave a Comment