വിദേശത്ത് സ്ഥിരതാമസമാക്കുന്നതിന്റെ പ്രധാന പോരായ്മകളിലൊന്ന് ഇന്ത്യൻ വിഭവങ്ങൾ പ്രത്യേകിച്ച് തെരുവോരങ്ങളിൽ ലഭിക്കുന്ന വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കാൻ കഴിയില്ലെന്നതാണ്. ചില ഫാൻസി റെസ്റ്റോറന്റുകളിൽ എല്ലാ വിഭവങ്ങളും ലഭിക്കുമെങ്കിലും അവയ്ക്ക് വലിയ ചിലവ് വരും. കൂടാതെ വിദേശരാജ്യത്ത് ഈ സ്വാദിഷ്ടമായ ഇനങ്ങളുടെ വിവിധ ഫ്ലേവറുകൾ കണ്ടെത്താൻ പ്രയാസമാണ്.
ഇപ്പോഴിതാ സമൂഹ മാധ്യമത്തിൽ വൈറലായൊരു വീഡിയോ ഈ വിഷയം രസകരമായി അവതരിപ്പിച്ചിരിക്കുന്നു. വീഡിയോയിൽ പഠനത്തിനായി വിദേശത്തേക്ക് പോയ എല്ലാ സുഹൃത്തുക്കളെയും കൊതിപ്പിക്കുവാനായി യുവാവ് ഇന്ത്യൻ ഭക്ഷണം കഴിക്കുന്നത് കാണാം.
ഒരു പ്ലേറ്റിൽ ഒന്നിലധികം സ്ട്രീറ്റ് ഫുഡ് വിഭവങ്ങൾ വിളമ്പുന്നതുമായ വീഡിയോയാണിത്. പാവ് ഭാജിയിൽ തുടങ്ങുന്നു ഈ വീഡിയോ. ഈ വീഡിയോ കണ്ടില്ലെങ്കിലും അയാൾ കഴിക്കുന്നത് കേട്ടാൽ മാത്രം വായിൽ വെള്ളമൂറും.
വട പാവ്, സമൂസ, പാനി പൂരി എന്നിവയൊക്കെ അയാൾ കഴിക്കുന്നുണ്ട്. പഠനത്തിനായി വിദേശത്തേക്ക് പോയ നിങ്ങളുടെ സുഹൃത്തിന് ഈ വീഡിയോ അയച്ചുകൊടുക്കൂ എന്ന വാചകത്തോടെയാണ് വീഡിയോ ഷെയർ ചെയ്തത്.