തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികം. എത്ര അറിവുള്ളവനായാലും എന്തെങ്കിലുമൊക്കെ തെറ്റുകള്‍ എപ്പോഴെങ്കിലുമൊക്കെ ജീവിതത്തില്‍ സംഭവിച്ചെന്നിരിക്കാം. എന്നാല്‍ ഒരു രാഷ്ട്രത്തിന്റെ തലവനായ പ്രധാനമന്ത്രിയ്ക്ക് വരുത്താവുന്ന തെറ്റുകള്‍ക്ക് പരിമിതികളുണ്ട്. എന്നാല്‍ അത് തെറ്റിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഒരു തെറ്റാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
മോദിയുടെ ചൈനാ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. STRENGTH എന്ന വാക്ക് പറയാന്‍ ശ്രമിച്ചതാണ് മോദി. ഓരോ അക്ഷരവും ഇന്ത്യയുടെ ഏതേത് മേഖലകളെ പ്രതിനിധീകരിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
എന്നാല്‍ പറഞ്ഞുവന്നത് ഇങ്ങനെ- ‘S’ സ്റ്റാന്റ്സ് ഫോര്‍ സ്പിരിച്വാലിറ്റി, ‘T’ സ്റ്റാന്റ്സ് ഫോര്‍ ട്രെഡീഷന്, ട്രേഡ് ആന്‍ഡ് ടെക്നോളജി. ‘R’ സേ റിലേഷന്‍ ഷിപ്, ‘E’ സേ എന്റര്‍ടൈന്‍മെന്റ്, ഹമാരാ മൂവി ഹേ, ഡാന്‍സസ് ഹേ, ഹമാരാ മ്യൂസിക്ക് ഹേ, ഓര്.. ‘A’ സേ ആര്‍ട്ട്. ‘N’ സേ നേഷന്‍. ഓര് ‘H’ സേ ഹെല്‍ത്ത് സെക്ടര്‍. യെ സ്ട്രെങ്ങ്ത് അക്ഷരോം കെ സാത്, ഹമാരീ പൂരാ യോജനാ.. ഹം ബനാ സക്താ ഹൈ! ഇതായിരുന്നു മോദിയുടെ പ്രസ്താവന.
ഇതിനിടയില്‍ ഇദ്ദേഹം പറഞ്ഞ അക്ഷരങ്ങള്‍ ഏതൊക്കെ എന്ന് ചിലര്‍ ശ്രദ്ധിച്ചു. പറഞ്ഞുവരുമ്പോള്‍ ചില അക്ഷരങ്ങള്‍ ഇല്ല, ചിലത് അധികമാണുതാനും! STREANH എന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരു പ്രധാനമന്ത്രിക്ക് വിദേശ രാജ്യത്തുവച്ച് പറഞ്ഞ പ്രഭാഷണത്തിനാണ് ഈ ഗതികേടെന്നതാണ് എല്ലാവരും എടുത്തു പറയുന്ന കാര്യം. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കും സെക്രട്ടറിമാര്‍ക്കുമെല്ലാം ഇത് വിളിച്ചുപറയാനും എഴുതിനല്‍കാനുമുള്ള നിലവാരമേ ഉള്ളൂ എന്ന് കരുതിയാലും അത് ഇത്തരമൊരു അന്താരാഷ്ട്ര വേദിയിയില്‍ വച്ച് വേണമായിരുന്നോ എന്നാണെല്ലാവരും ചോദിക്കുന്നത്.
ഏതായാലും കുമ്മനടി, അമിട്ടടി തുടങ്ങിയ വാക്കുകള്‍ക്കുശേഷം ബിജെപിയുടെ വക പുതിയ വാക്ക് സംഭാവനയായി കിട്ടിയസന്തോഷത്തിലാണ് ട്രോളന്മാരും സോഷ്യല്‍മീഡിയയും.