ന്യൂഡല്‍ഹി:പൊതുസ്ഥലങ്ങളില്‍ അനിശ്ചിതമായി സമരം ചെയ്യാനാകില്ലെന്ന വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിഷേധിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും ഉള്ള അവകാശം ചില കടമകളോടെയാണ്. എപ്പോൾ വേണമെങ്കിലും എല്ലായിടത്തും നടത്താനാവില്ലെന്ന് ജസ്റ്റീസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഷഹീൻബാഗ് സമരവുമായി ബന്ധപ്പെട്ട ഹർജിയിലായിരുന്നു വിധി. സ്വമേധയാ ചില പ്രതിഷേധങ്ങൾ ഉണ്ടാകാം, പക്ഷേ നീണ്ട വിയോജിപ്പോ പ്രതിഷേധമോ ഉണ്ടെങ്കിൽ മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കുന്ന പൊതു സ്ഥലത്ത് തുടർച്ചയായി നടത്താൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.