​പ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രുടെ നേതൃത്വത്തിൽ നാ​ളെ പ​ണി​മു​ട​ക്ക്

TVM-DOCTOR-Lഗാ​ന്ധി​ന​ഗ​ർ: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി നാ​ളെ സൂ​ച​ന​പ​ണി​മു​ട​ക്ക് ന​ട​ത്തും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ബോ​ണ്ട് വ്യ​വ​സ്ഥ​യ്ക്കെ​തി​രേ​യാ​ണ് സൂ​ച​നാ​പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. യു​ജി ക​ഴി​യു​ന്ന​വ​ർ​ക്കു ഒ​രു വ​ർ​ഷ​വും പി​ജി​യും സൂ​പ്പ​ർ​സ​പെ​ഷ്യാ​ലി​റ്റി ക​ഴി​യു​ന്ന​വ​ർ​ക്കു മൂ​ന്നു​വ​ർ​ഷം വീ​ത​വും ബോ​ണ്ട് വ്യ​വ്സ​ഥ​യി​ൽ ജോ​ലി ചെ​യ്യ​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഉ​ത്ത​ര​വ്.

ഇ​ത് പാ​ലി​ക്ക​പ്പെ​ടു​ന്പോ​ൾ പ്രാ​യം ക​ഴി​ഞ്ഞു​പോ​കു​ന്ന​തി​നാ​ൽ പി​എ​സ്സി പ​രീ​ക്ഷ​ക​ളൊ​ന്നും എ​ഴു​താ​ൻ ക​ഴി​യി​ല്ലെ​ന്ന് ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.    ഇ​തി​നെ​തി​രെ​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സൂ​ച​ന​പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​തെ​ന്ന് പി​ജി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ ക്രി​സ്റ്റ​ഫ​ർ ഉ​ദ​യ​ൻ പ​റ​ഞ്ഞു. അ​ത്യാ​ഹി​ത വി​ഭാ​ഗം, ശ​സ്ത്ര​ക്രീ​യ, തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗം, ലേ​ബ​ർ റൂം ​എ​ന്നീ​വി​ഭാ​ഗ​ങ്ങ​ളെ സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Related posts