കണ്ണൂർ: 33 വർഷമായി കേരള ടൂറിസം വകുപ്പിന് കീഴിൽ ദിവസകൂലി അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന ലൈഫ് ഗാർഡുകളെ സ്ഥിരം ജീവനക്കാരാക്കണമെന്ന് ആവശ്യപ്പെട്ടും ലൈഫ് ഗാർഡുകൾക്ക് ടൂറിസം വകുപ്പ് 2017 ഒക്ടോബർ 11ന് നൽകിയ ഉറപ്പുകൾ നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ സെപ്റ്റംബർ 24 മുതൽ അനിശ്ചിതകാല പണിമുടക്കവും സെക്രട്ടേറിയറ്റ് പടിക്കൽ സത്യഗ്രഹമിരിക്കാനും സമിതിയോഗം തീരുമാനിച്ചു.
യോഗത്തിൽ പ്രസിഡന്റ് കെ.പി. സഹദേവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ചാൾസൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി. രാജേന്ദ്രൻ, ടി.വി. പ്രേംജിത്ത്, എം.സി. ബേബി, കെ. രജീഷ് എന്നിവർ പ്രസംഗിച്ചു.