വെള്ളിക്കുളങ്ങര: കോടശേരി പഞ്ചായത്തിൽ തകർന്നു കിടക്കുന്ന വെള്ളിക്കുളങ്ങര കോർമല രണ്ടുകൈ റോഡ് അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ലിജോജോണ് 24 മണിക്കൂർ ഉപവാസ സമരം നടത്തി.
കേന്ദ്രസർക്കാരിന്റെ പിഎംജിഎസ്വൈ ആദർശ് ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി റോഡിന് ഒരുകോടി 48 ലക്ഷം രൂപ അനുവദിച്ചെങ്കിലുംപഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണി പദ്ധതി അട്ടിമറിക്കുകയും മറ്റൊരു റോഡിനുവേണ്ടി വകയിരുത്തുകയും ചെയ്തുവെന്ന് ഉപവാസമനുഷ്ഠിച്ച ലിജോ ജോണ് ആരോപിച്ചു.
ജില്ല പഞ്ചായത്തിനു കീഴിലുള്ള ഈ റോഡ് അടിയന്തിരമായി റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് പഞ്ചായത്തംഗം ലിജോ ജോണ് ആവശ്യപ്പെട്ടു.