ഞങ്ങൾക്കും ശമ്പള പരിഷ്കരണം നടപ്പിലാക്കണം; 20ന് സൂചനാ സമരം നടത്തുമെന്ന് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ൻ


ഗാ​ന്ധി​ന​ഗ​ർ: ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ൻ കെ​ജി​എം​സി​ടി​എ നേ​തൃ​ത്വ​ത്തി​ൽ 20ന് ​സൂ​ച​നാ സ​മ​രം ന​ട​ത്തും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മൂ​ന്നാം​ത​വ​ണ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്പോ​ഴാ​ണ് ഡോ​ക്്ട​ർ​മാ​ർ​ക്ക് അ​വ​ഗ​ണ​ന​യെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്്ട​ർ​മാ​ർ​ക്ക് ന​ൽ​കേ​ണ്ടി​യി​രു​ന്ന ശ​ന്പ​ള പ​രി​ഷ്ക​ര​ണം 2010ലാ​ണ് ന​ട​ത്തി​യ​ത്. നാ​ല് വ​ർ​ഷം വൈ​കി ന​ട​ന്ന പ​രി​ഷ്ക​ര​ണ​ത്തി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ കു​ടി​ശി​ക മാ​ത്ര​മാ​ണ് ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്്ട​ർ​മാ​ർ എ​ഐ​ടി​സി സ്കെ​യി​ൽ ആ​യ​തി​നാ​ൽ 10 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് ശ​ന്പ​ള പ​രി​ഷ്ക​ര​ണം.

സാ​ധാ​ര​ണ അ​ധ്യാ​പ​ന​ത്തി​നു പു​റ​മേ രോ​ഗി ചി​കി​ത്സ​യും ദു​ര​ന്ത​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​മ​യ​ങ്ങ​ളി​ലും ഡോ​ക്ട​ർ​മാ​ർ സേ​വ​നം അ​നു​ഷ്‌‌ഠിക്കു​ന്നു. നി​ര​വ​ധി ത​വ​ണ ഇ​തു സം​ബ​ന്ധി​ച്ച് അ​ധി​കാ​രി​ക​ൾ വ​കു​പ്പ് അ​ധി​കാ​രി​ക​ളെ സ​മീ​പി​ച്ച​താ​ണെ​ന്നും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​എം.​സി.​ടോ​മി​ച്ച​നും ഡോ. ​രാ​ജേ​ഷും പ​റ​ഞ്ഞു.

Related posts