തൃശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് തൃശൂരിലെ നഴ്സുമാർ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്.സുനിൽകുമാർ എന്നിവർ ഇടപെട്ട് നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. സമരം നടത്തിയ എട്ട് ആശുപത്രിയിലെ നഴ്സുമാർക്ക് അടിസ്ഥാന ശന്പളത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസമായി നൽകും. വേതന വർധനവ് നടപ്പാക്കുന്നത് വരെ ഇടക്കാല ആശ്വാസം നൽകാനാണ് തീരുമാനം.
ഇടക്കാല ആശ്വാസത്തിൽ..! തൃശൂരിലെ നഴ്സുമാരുടെ സമരം അവസാനിപ്പിച്ചു; ശമ്പ ളം വർധിപ്പിക്കുന്നതുവരെ നഴ്സുമാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം നൽകാൻ തീരുമാനം
