കണ്ണൂർ: സുപ്രീം കോടതി നിർദേശ പ്രകാരമുള്ള മിനിമം വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ആറു ദിവസം പിന്നിട്ടു. ആറു മുതൽ അശോക ഹോസ്പിറ്റലിലും പത്ത് മുതൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എട്ട് മുതൽ കാസർഗോഡ് ജില്ലയിലും സമരം തുടങ്ങും. കണ്ണൂർ ധനലക്ഷ്മി, ആശീർവാദ്, കൊയിലി, സ്പെഷാലിറ്റി, തളിപ്പറന്പ് ലൂർദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണ് ജോലിക്കു ഹാജരാകാതെ ആശുപത്രികൾക്കു മുന്നിൽ സമരം നടത്തുന്നത്.
Related posts
വീട്ടുകാർ പുറത്തു പോയ സമയം മുൻവാതിൽ തകർത്ത് 40 പവൻ കവർന്നു; ജോലിക്കാരായ നേപ്പാളി ദന്പതികളെ കാണാനില്ല
തൃക്കരിപ്പൂർ: ചീമേനിയിൽ വീട്ടുകാർ പുറത്തു പോയ സമയത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് 40 പവൻ സ്വർണാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും കവർന്നു.വീട്ടിൽ കന്നുകാലികളെ പരിചരിച്ചിരുന്ന...പാർട് ടൈം ജോലി വാഗ്ദാനം: വാട്സാപ്പിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു; 57കാരിക്ക് 84 ലക്ഷം നഷ്ടമായി; കേസെടുത്ത് പോലീസ്
കണ്ണൂർ: പാർടൈം ജോലി വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ചക്കരക്കല്ല് സ്വദേശിനിയായ 57 കാരിയുടെ...സീഡ് സൊസൈറ്റി തട്ടിപ്പ്: സിപിഎം മൗനത്തില്‍; ഡിവൈഎഫ്ഐ രംഗത്ത്
കണ്ണൂര്‍: സീഡ് സൊസൈറ്റി തലവന്‍ മൂവാറ്റുപുഴയില്‍ അറസ്റ്റിലായതോടെ പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും മറ്റും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ ചുരളുകളഴിയുമ്പോള്...