പത്തനംതിട്ട: പഠനം മുടക്കിയുള്ള സമരങ്ങൾക്കെതിരേ പത്തനംതിട്ടയിലെ പാരലൽ വിദ്യാർഥികൾ ഇന്ന് പ്രതിജ്ഞയെടുക്കും. ക്ലാസ്് സമയം കഴിഞ്ഞു രണ്ടിനു കൂട്ടമായി എത്തി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിജ്ഞ ചെയ്യാനാണ് തീരുമാനം. അത്യാവശ്യ ഘട്ടങ്ങളിലെ സമരങ്ങൾക്കു തങ്ങളെതിരല്ലെന്നും എന്നാൽ പഠന സമയങ്ങളിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളെ പ്രോത്സാഹിപ്പിക്കാൻ തയാറല്ലെന്നുമാണ് പാരലൽ വിദ്യാർഥികളുടെ നിലപാട്.
സമരം മൂലം ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട വിദ്യാർഥികൾ ഏറെയുള്ള സമാന്തര മേഖലയാണെന്നും അവർ ചൂണ്ടിക്കാട്ടി. കോടതി ഇടപെടൽ മൂലവും മറ്റു മാർഗങ്ങളിലൂടെയും എയ്ഡഡ്, സ്വാശ്രയ കോളജുകളിലെയും വിദ്യാർഥികളെ സമരം അധികം ബാധിക്കുന്നില്ല. ഒരു അക്കാദമിക വർഷത്തിൽ 190 സാധ്യായ ദിവസങ്ങളാണ് തങ്ങൾക്കു ലഭിക്കുന്നത്.
ഒരു ദിവസം അഞ്ചു മണിക്കൂർ മാത്രമാണ് ക്ലാസ് കിട്ടുന്നത്. ഒരു അക്കാദമിക വർഷം ശരാശരി 30 മുതൽ 45 ദിവസം വരെ സമരം മൂലംനഷ്ടപ്പെടുന്നു. സമരം ഒഴിവാക്കികൊണ്ട് എല്ലാ വിദ്യാർഥികളും തങ്ങളുടെ കോഴ്സുകളിൽ ജയിച്ചു മാതൃകയാകുമെന്നും പ്രതിജ്ഞ ചെയ്യും. സ്റ്റേറ്റ് പാരലൽ കോളജ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. ആർ. അശോക് കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പാരലൽ കോളജ് അസോസിയേഷൻ വിദ്യാർഥി പ്രതിനിധികളായ കാവ്യാ പട്ടേൽ, ദിവ്യ നായർ, ആതിര രത്നാകർ, ലിറ്റോ മോനി, ജെറിൻ ജോസ് എന്നിവർ പ്രസംഗിക്കും. പത്തനംതിട്ടയിൽ ആരംഭിക്കുന്ന പ്രതിഷേധം സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി 13ന് മൂന്നിന് ജൂലൈ തൃശൂർ ചങ്ങന്പുഴ ഹാളി ൽ സ്റ്റേറ്റ് പാരലൽ കോളേജ് അസോസിയേഷൻ, വിദ്യാർഥി പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ യോഗം ചേരും.