ക​മ്മീ​ഷ​ണ​റേ ഇ​ത് കാ​ശ്മീ​ര​ല്ല, കോ​ഴി​ക്കോ​ടാ​ണ് … സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നെ പി​ന്‍​വ​ലി​ച്ചി​ല്ല;  ക​മ്മീ​ഷ​ണ​ർ “വി​ഐ​പി തന്നെ’

കോ​ഴി​ക്കോ​ട് : പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി വി​വാ​ദം ചൂ​ടാ​റാ​തെ നി​ല്‍​ക്കു​മ്പോ​ള്‍ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ല്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് “ഇ​സെ​ഡ്’ സു​ര​ക്ഷ. ക​മ്മീ​ഷ​ണ​ര്‍ എ​വി​ടെ പോ​വു​ക​യാ​ണെ​ങ്കി​ലും കൂ​ട്ടി​ന് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സും ഉ​ണ്ടാ​വും.

ദാ​സ്യ​പ്പ​ണി വി​വാ​ദ​ത്തെ തു​ട​ര്‍​ന്നു ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഐ​പി​എ​സു​കാ​ര്‍ അ​വ​രു​ടെ കൂ​ടെ​യു​ള്ള പോ​ലീ​സു​കാ​രെ പി​ന്‍​വ​ലി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ ഇ​തി​ന് ത​യാ​റാ​യി​ട്ടി​ല്ല.

എ​ആ​ര്‍ ക്യാ​മ്പി​ല്‍ നി​ന്നും സ്ഥി​ര​മാ​യി 12 പേ​രെ​യാ​ണ് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സാ​യി വി​ന്യ​സി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളോ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളോ ഉ​ണ്ടാ​വു​മ്പോ​ള്‍ ഇ​ട​പെ​ടു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നെ ത​യാ​റാ​ക്കി നി​ര്‍​ത്തു​ന്ന​ത്.

എ​ന്നാ​ല്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി കാ​ളി​രാ​ജ് മ​ഹേ​ഷ്‌​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റ​തി​നു ശേ​ഷം സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​നെ അ​ദ്ദേ​ഹം “സ്വ​ന്ത​മാ​ക്കി’. ക​മ്മീ​ഷ​ണ​ര്‍ എ​വി​ടെ പോ​വു​മ്പോ​ഴും ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ ടെ​മ്പോ​ ട്രാ​വ​ല​റി​ല്‍ സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സും ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​ക്കും തി​രി​ച്ച് വീ​ട്ടി​ലേ​ക്കും പോ​വു​മ്പോ​ള്‍ ഇ​വ​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും പൊ​തു പ​രി​പാ​ടി​യ്ക്ക് ക​മ്മീ​ഷ​ണ​ര്‍ പ​ങ്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​വി​ടേ​യും സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സി​ന്‍റെ സേ​വ​നം നി​ര്‍​ബ​ന്ധ​മാ​ണ്.

ഡ്രൈ​വ​ര്‍, ഗ​ണ്‍​മാ​ന്‍ എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍​ക്ക് ഒ​പ്പം വാ​ഹ​ന​ത്തി​ലു​ണ്ടാ​വാ​റു​ള്ള​ത്.എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ക​മ്മീ​ഷ​ണ​റു​ടെ വാ​ഹ​ന​ത്തി​ലെ ര​ണ്ടു​പേ​രെ കൂ​ടാ​തെ​യാ​ണ് പി​ന്നി​ലു​ള്ള വാ​ഹ​ന​ത്തി​ല്‍ 12 പേ​ര്‍ അ​ക​മ്പ​ടി സേ​വി​ക്കു​ന്ന​ത്.

ഇ​തോ​ടെ ക​മ്മീ​ഷ​ണ​റു​ടെ പാ​ത പി​ന്തു​ട​രാ​ന്‍ 14 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണു വേ​ണ്ട​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ക​മ്മീ​ഷ​ണ​ര്‍ ജ​മ്മു​ക​ശ്മീ​ര്‍ കേ​ഡ​ര്‍ ഐ​പി​എ​സു​കാ​ര​നാ​ണ് കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ര്‍ . കാ​ശ്മീ​രി​ല്‍ വ​ച്ച് വെ​ടി​യേ​റ്റ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​ന്ദ്ര​ത്തി​ല്‍ ഇ​ട​പെ​ട്ട് ഇ​ന്‍റ​ര്‍ കേ​ഡ​ര്‍ ട്രാ​ന്‍​സ്ഫ​ര്‍ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് സ്ഥ​ലം മാ​റി എ​ത്തി​യ​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​മ്മീ​ഷ​ണ​ര്‍​ക്ക് പ്ര​ത്യേ​ക സു​ര​ക്ഷ വേ​ണ​മെ​ന്ന റി​പ്പോ​ര്‍​ട്ട് ഇ​തു​വ​രേ​യും ന​ല്‍​കി​യി​ട്ടി​ല്ല. എ​ന്നി​ട്ടും സ്വ​ന്തം സു​ര​ക്ഷ​ക്കാ​യി മാ​ത്രം 12 പോ​ലീ​സു​കാ​രെ വി​ന്യ​സി​പ്പി​ച്ച​ത് സേ​ന​യ്ക്കു​ള്ളി​ല്‍ ത​ന്നെ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യി​ട്ടു​ണ്ട്.

ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​യും ക​മ്മീ​ഷ​ണ​റു​ടെ ന​ട​പ​ടി​യി​ല്‍ അ​തൃ​പ്ത​രാ​ണ്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളും കേ​സ​ന്വേ​ഷ​ണ​വും ഒ​രു​മി​ച്ച് നി​ര്‍​വ​ഹി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ പോ​ലീ​സു​കാ​ര്‍ കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ഇ​ല്ല.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് നി​ല​വി​ലു​ള്ള സ്റ്റാ​ഫ് പാ​റ്റേ​ണ്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴും പോ​ലീ​സു​കാ​രെ നി​യ​മി​ച്ചി​ട്ടു​ള്ള​ത്. അം​ഗ​ബ​ല​കു​റ​വ് കേ​സ​ന്വേ​ഷ​ണ​ത്തേ​യും മ​റ്റും ബാ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​മ്മീ​ഷ​ണ​ര്‍ അ​നാ​വ​ശ്യ​മാ​യി 12 പേ​രെ അ​ധി​ക​മാ​യി ഒ​പ്പം കൂ​ട്ടി​യ​ത്.

Related posts