തലച്ചോറിലേക്ക് രക്തം നൽകുന്ന ഒരു രക്തക്കുഴലിൽ രക്തം കട്ടപിടിച്ച് തടയപ്പെടുമ്പോൾ ഇസ്കെമിക് സ്ട്രോക്ക് സംഭവിക്കുന്നു.
ഇസ്കെമിക് സ്ട്രോക്ക്
സാധ്യതാഘടകങ്ങൾ
1. 60 വയസിനു മുകളിലുള്ളവർ
2. ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ അല്ലെങ്കിൽ പ്രമേഹം
3. ക്രമരഹിതമായ ഹൃദയമിടിപ്പ്
ഉണ്ടായിരിക്കുക
4. പുകവലിക്കുന്ന ശീലം
5. കുടുംബത്തിൽ സ്ട്രോക്കുകളുടെ ചരിത്രം ഉണ്ടായിരിക്കുക
ചികിത്സ ലഭിച്ചില്ലെങ്കിൽ
അക്യൂട്ട് സ്ട്രോക്ക് ചികിത്സിക്കാൻ പരിമിതമായ സമയമുള്ളതിനാൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്.
ചികിത്സ ലഭിച്ചില്ലെങ്കിൽ,
ഇനി പറയുന്നതുപോലെയുള്ള പ്രശ്നങ്ങൾ
ഉണ്ടാകാം:
1. സ്ഥിരമായ ബലഹീനത അല്ലെങ്കിൽ മരവിപ്പ് അല്ലെങ്കിൽ വികലമായ സംസാരം
2. ഓർമയിലും ധാരണയിലും പ്രശ്നങ്ങൾ
ഹെമറജിക് സ്ട്രോക്ക്
തലച്ചോറിലെ രക്തസ്രാവം അടുത്തുള്ള
കോശങ്ങളെ നശിപ്പിക്കുമ്പോഴാണ് ഹെമറജിക് സ്ട്രോക്ക് സംഭവിക്കുന്നത്.
ഹെമറജിക് സ്ട്രോക്ക് -കാരണങ്ങളും
അപകട ഘടകങ്ങളും
പൊതുവായ ഘടകങ്ങൾ
1. 65 വയസിനു മുകളിൽ പ്രായം
2. ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന
രക്തസമ്മർദം, അല്ലെങ്കിൽ പ്രമേഹം എന്നിവ നിയന്ത്രണവിധേയമല്ലെങ്കിൽ
3. പൊണ്ണത്തടി
4. പണ്ട് പക്ഷാഘാതം ഉണ്ടായിട്ടുണ്ട്
5. സ്ട്രോക്കുകളുടെ ചരിത്രം കുടുംബത്തിൽ ഉണ്ടായിരിക്കുക
6. പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ
7. അനാരോഗ്യകരമായ ഭക്ഷണങ്ങൾ
കഴിക്കുക
8. വ്യായാമം ചെയ്യാതിരിക്കുക
9. അനൂറിസം
10. രക്തസ്രാവ വൈകല്യം
11. കൊക്കെയ്ൻ
ഉപയോഗം
ലക്ഷണങ്ങൾ
ഹെമറാജിക് സ്ട്രോക്ക് ലക്ഷണങ്ങൾ സാധാരണയായി മിനിറ്റുകൾക്കോ ഏതാനും മണിക്കൂറുകൾക്കോ എന്ന ക്രമത്തിൽ വർധിക്കുന്നു. അതിനാൽ ഈ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
1. തീവ്രമായ തലവേദന- ചില ആളുകൾ
ഇതിനെ തങ്ങൾക്ക് ഉണ്ടായിട്ടുള്ളതിൽ വച്ച്
ഏറ്റവും മോശമായ തലവേദനയായി
വിശേഷിപ്പിക്കുന്നു
2. ആശയക്കുഴപ്പം
3. ഓക്കാനം
4. പ്രകാശത്തോടുള്ള സംവേദനക്ഷമത
5. കാഴ്ച പ്രശ്നങ്ങൾ (തുടരും)