വി​ദ്യാ​ർ​ഥി​നിയെ മ​ദ്യ​പി​ച്ചെ​ത്തി ശ​ല്യം ചെ​യ്തു:​ മുണ്ടു​രി​ഞ്ഞ് പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് നാ​ട്ടു​കാ​ർ

കൊ​ല്ലം: ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് പോ​യ വി​ദ്യാ​ർ​ഥി​നി​യെ മ​ദ്യ​പി​ച്ച് ശ​ല്യം ചെ​യ്ത​യാ​ളെ പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് നാ​ട്ടു​കാ​ർ. കാ​റി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ ക​ട​ന്നു​പി​ടി​ച്ചെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ ട്യൂ​ഷ​ൻ പ​ഠി​പ്പി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ അ​ധ്യാ​പ​കനും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും കൂ​ടി റോ​ഡ​രി​കി​ലെ പോ​സ്റ്റി​ൽ ഇ​യാ​ളെ കെ​ട്ടി​യി​ട്ടു. യു​വാ​വി​ന്‍റെ മു​ണ്ടൂ​രി​യാ​ണ് പോ​സ്റ്റി​ൽ കെ​ട്ടി​യ​ത്.

വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ണ്ടി​യി​ൽ ക​യ​റാ​ൻ കൂ​ട്ടാ​ക്കാ​തെ നി​ന്ന യു​വാ​വി​നെ പോ​ലീ​സ് എ​ടു​ത്താ​ണ് വ​ണ്ടി​ക്കു​ള്ളി​ലാ​ക്കി​യ​ത്.

 

Related posts

Leave a Comment