കൊല്ലം: കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി. എഴിപ്പുറം സ്വദേശിനി ഐശ്വര്യയുടെ (20) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30 ന് ആണ് മൃതദേഹം കണ്ടത്.
കൊല്ലം എസ്എൻകോളജിലെ മൂന്നാംവർഷം ഡിഗ്രി വിദ്യാർഥിനിയാണ്. ഇന്നലെ രാവിലെ കോളജിൽ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ ബന്ധുക്കൾ പാരിപ്പള്ളി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. വിദ്യാർഥിനിയുടെ ബാഗ് ഇത്തിക്കരപാലത്തിന് സമീപത്തുനിന്ന് കണ്ടെടുത്തതാണ് തെരച്ചിലിന് ഇടയാക്കിയത്.