കൊട്ടാരക്കര : പത്താംക്ളാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ന്യുമോണിയ ബാധിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം നടത്തിയിൽ നിന്നും ലഭിച്ച പ്രാഥമിക വിവരം. പുത്തൂർ പഴവറയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചിരുന്ന പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാഥി കിഴക്കേ കല്ലട ഉമ്മിണി അയ്യത്ത് വീട്ടിൽ മധുസുനിത ദമ്പതികളുടെ മകൻ മജീഷ്(15) ആണ് മരിച്ചത്.
സ്കൂളിൽ വീണ് പരിക്കേറ്റ മജീഷിനെ എസ്എൻ പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടിരുന്നു. മുട്ടുവേദന കൂടിയതിനെ തുടർന്ന് ചൊവാഴ്ച രാവിലെ 11 ഓടെ മജീഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇവിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.
മരണത്തിൽ അവ്യക്തത നിലനിന്നതിനാൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് അയക്കാൻ പുത്തൂർ പോലീസ് നിർദേശിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ ന്യുമോണിയ ബാധിച്ചാണ് മജീഷ് മരിച്ചതെന്ന് ഡോക്ടർമാർ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ മജീഷിന്റെ ആന്തരിക അവയവങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി