പെരുമ്പാവൂര്‍: കോടനാട് പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനി പീഡനത്തിനിരയായി കുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പിതാവിനെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റിന്റെ ഫലം കാത്ത് പോലീസ്. ഏതാനും മാസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ഥിനി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് കോടനാട് പോലീസ് കേസെടുത്തു.
വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരം വര്‍ക്കലയില്‍ നിന്നും ഒരാളെയും കോടനാട് സ്റ്റേഷന് അതിര്‍ത്തിയില്‍ നിന്ന് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ വിദ്യാര്‍ഥിനിയുടെ മൊഴി വ്യത്യസ്തമായതുകൊണ്ട് കുട്ടിയുടെ പിതാവിനെ തിരിച്ചറിയാന്‍ വേണ്ടിയാണ് അറസ്റ്റിലായ പ്രതികളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്.
18 വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പ് വിദ്യാര്‍ഥിനി കുട്ടിക്ക് ജന്മം നല്‍കിയതാണ് കേസിന്റെ ഗൗരവം വര്‍ധിക്കാന്‍ ഇടയായത്. വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരം നിരവധി പേര് തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വെളിവായിട്ടുള്ളത്. അറസ്റ്റിലായ മൂന്നു പേരും ഇപ്പോഴും റിമാൻഡിലാണ്. മൂന്നു മാസം മുമ്പാണ് വര്‍ക്കല സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ്് മറ്റു രണ്ടുപേരും അറസ്റ്റിലായി.