തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർഥിനിക്ക് പരിക്ക്. മന്യ എന്ന വിദ്യാർഥിനിക്കാണ് പരിക്കേറ്റത്.
അമിതവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ബസിന്റെ വാതിൽ തനിയെ തുറന്ന് വിദ്യാർഥിനി റോഡിലേക്ക് വീഴുകയായിരുന്നു.
തലയിടിച്ച് വീണ് ബോധം നഷ്ടമായി വഴിവക്കിൽ കിടന്ന വിദ്യാർഥിനിയെ പിന്നാലെയെത്തിയ ബൈക്ക് യാത്രികരാണ് ആശുപത്രിയിലെത്തിച്ചത്.
അപകടം നടന്നിട്ടും നിർത്താതെ പോയ ബസ്, 400 മീറ്റർ ദൂരം കൂടി സഞ്ചരിച്ച ശേഷം ജനങ്ങൾ തടഞ്ഞപ്പോൾ മാത്രമാണ് നിർത്തിയത്.
പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.