ക്ലാസിലെ വിദ്യാർഥി എഴുതിയ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച് അധ്യാപിക. പയ്യന്നൂർ സ്വദേശിനിയായ എ. ബദറുന്നീസയാണ് ഈ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
“എന്റെ വീട്ടിൽ അമ്മയും വല്യമ്മയും അനുജനും മാത്രമാണുള്ളത്. അച്ഛൻ എനിക്ക് മൂന്ന് വയസുള്ളപ്പോൾ മരിച്ചു പോയി. എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല. അതുകൊണ്ട് ഞാൻ വീട്ടിൽ എത്തിക്കഴിഞ്ഞാൽ കുറച്ചു കളിക്കും’ എന്നായിരുന്നു ആ കൊച്ചുമിടുക്കൻ കുറിച്ചത്.
“എന്റെ ക്ലാസിലെ മോൻ എഴുതിയതാണ്. വായിച്ചപ്പൊ നെഞ്ച് കലങ്ങി..നാളെ അവന്റെ തലമുടി തലോടണം..കൈവിരലുകൾ ചേർത്ത് പിടിക്കണം’. വിദ്യാർഥിയുടെ വാക്കുകൾ പങ്കുവച്ച് അധ്യാപിക കുറിച്ചു. ഈ പോസ്റ്റിന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.