തുറവൂർ:അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അന്വഷണം ഇഴഞ്ഞു നീങ്ങുന്നു.പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും ശിശുക്ഷേമ സമിതിപോലീസിന് പരാതി കൈമാറുവാനോ അന്വഷണം പൂർത്തികരിച്ച് നടപടി എടുക്കുവാനോ തയാറായിട്ടില്ല.
പോസ്കോ കേസുകളിൽ പരാതി ലഭിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എഫ് ഐ ആർ ഇടണമെന്നാണ് നിയമം. ഇതെല്ലാം കാറ്റിൽപ്പറത്തി ഉന്നത ഇടപെടലിനെ തുടർന്ന്കേസ് ഒരുക്കി തീർക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നു.
സംഭവം നടന്ന് ആഴ്ചകൾ പിന്നിടുമ്പോഴും പ്രതിയായ അദ്ധ്യാപകനെ പിടികൂടിയിട്ടില്ല. . സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ നൽകിയ പരാതിയിൽ തെളിവെടുപ്പ് നടത്തിയപ്പോൾ മറ്റു ചില കുട്ടികളും സമാനമായ പരാതി നൽകിയതായും പറയപ്പെടുന്നു.
പരാതി പോലീസിന് കൈമാറുവാനോ പ്രതിയായ അദ്ധ്യാപകനെ പിടികൂടാനൊ ഉള്ള നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധമുയരുന്നത്. പള്ളിത്തോട് സ്കൂളിലെ താൽക്കാലിക അദ്ധ്യാപകനെതിരേയാണ് പരാതി .
വിവരം കുട്ടി വീട്ടുകാരെ അറിയിക്കുകയും ,വീട്ടുകാർ സ്കൂളിലെത്തി പരാതിപ്പെട്ടതോടെ സ്കൂളിലെ പ്രധമഅദ്ധ്യാപകൻ ചൈൽഡ് വെൽഫയർ കമ്മറ്റിക്ക് പരാതി നൽകുകയായിരുന്നു. മുൻപും ഈ അദ്ധ്യാപകനെതിരെ സമാനമായ പരാതി ഉയർന്നിരുന്നെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന്നടപടി ഉണ്ടായില്ല.