ബംഗളൂരു: സ്കൂളിൽനിന്നുള്ള വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനാധ്യാപികയുടെ ജോലി തെറിച്ചു. കർണാടകയിൽ ചിന്താമണിയിലാണു സംഭവം.
സ്കൂള്‍ ടൂറിനിടെ 42കാരിയായ അധ്യാപികയും വിദ്യാർഥിയുമായുള്ള ഫോട്ടോ ഷൂട്ടാണു നടന്നത്. ടൂർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതോടെ സംഭവം വിവാദമാകുകയായിരുന്നു.
അധ്യാപിക വിദ്യാർഥിയെ ചുംബിക്കുന്നതിന്റെയും വിദ്യാർഥി അധ്യാപികയെ എടുത്തുയർത്തുന്നതിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അധ്യാപികയാണത്രെ ഫോട്ടോ ഷൂട്ടിനു മുൻകൈയെടുത്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർഥിയുടെ രക്ഷിതാക്കൾ പരാതിയുമായെത്തിയതോടെ വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഡിസംബർ 22 മുതൽ 25 വരെ ഹോരാനാട്, ധർമസ്ഥല, യാന എന്നിവിടങ്ങളിലേക്കായിരുന്നു സ്കൂളിൽനിന്നുള്ള വിനോദയാത്ര. ഈ യാത്രയ്ക്കിടയിലായിരുന്നു ശിഷ്യനുമൊത്തുള്ള അധ്യാപികയുടെ വിവാദമായ ഫോട്ടോ ഷൂട്ട്.
മറ്റൊരു കുട്ടിയെക്കൊണ്ടാണു ചിത്രങ്ങൾ എടുപ്പിച്ചത്. എന്നാൽ, സംഘത്തിലെ മറ്റുള്ളവർ സംഭവം അറിഞ്ഞിരുന്നില്ലെന്നാണു ബിഇഒയുടെ റിപ്പോർട്ടിൽ പറയുന്നത്.