അന്വേഷണം ഉൗര്ജിതമാക്കികാട്ടാക്കട:വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ പതിനാലുകാരി പ്രസവിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി. പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്ന കാര്യം സത്യമാണോ എന്നത് വിശദമായ അന്വേഷണത്തിലൂട വെളിപ്പെടേണ്ടതാണന്ന് മലയിൻകീഴ് സിഐ ജയകുമാർ അറിയിച്ചു.
ഇതിനായി പെണ്‍കുട്ടിയുടെ മൊഴി അടക്കം വിശദമായി പരിശോധിക്കും . 9 -ാം തരത്തിൽ പഠിക്കുന്ന പെണ്‍കുട്ടിയാണ് കുട്ടിയാണ് പ്രസവിച്ചത്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെണ്‍കുട്ടി പൂർണ ഗർഭിണിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് പ്രസവിക്കുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായതെന്നാണ് നിഗമനം. അതേസമയം, പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് സംശയിക്കുന്ന ബന്ധു കഴിഞ്ഞ മാസം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളുടെ മൊഴിയിൽ സംശയങ്ങളുണ്ടെന്ന് പോലീസ് കരുതുന്നു.