മട്ടന്നൂർ: വിദ്യാർഥിനികൾക്ക് സ്വകാര്യബസിൽ കയറിപ്പറ്റാൻ ബസ് ജീവനക്കാരുടെ ഇന്റർവ്യൂ കഴിയണമെന്നത് പുതുയ വാർത്തയല്ല. ഒരിടയ്ക്ക് ഇതിന് അൽപ്പം കുറവു ണ്ടായിരുന്നെ ങ്കിലും ഇപ്പോൾ വീണ്ടും പഴ യപടി ആയി ക്കൊണ്ടി രി ക്കുകയാണ്. മട്ടന്നൂർ സ്റ്റാൻഡിൽ ബസ് കയറാൻ എത്തുന്ന വിദ്യാർഥികൾക്കാണ് ഈ ദുരവസ്ഥ. സ്കൂളുകളും കോളജുകളും വിട്ടു വീടുകളിലേക്ക് പോകാൻ സ്റ്റാൻഡിലെത്തുന്ന വിദ്യാർഥികൾ ബസുകളിൽ കയറാൻ ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
തലശേരി, കണ്ണൂർ, ഇരിട്ടി ഭാഗങ്ങളിലേക്ക് പോകേണ്ട വിദ്യാർഥികൾക്ക് ബസുകൾ സ്റ്റാൻഡിൽ നിർത്തിയിടുന്പോൾ കയറാൻ കഴിയില്ല. ബസുകൾ പുറപ്പെടുമ്പോൾ കയറിയാൽ മതിയെന്ന് നിലപാടിലാണ് പല ജീവനക്കാരും. ഇതുകാരണം വിദ്യാർഥിനികൾ മഴനനഞ്ഞ് ക്യൂ നിൽക്കേണ്ട അവസ്ഥയാണ്.
ചില സമയങ്ങളിൽ ക്യൂ നിൽക്കുന്ന വിദ്യാർഥികളെ മുഴുവനായും കയറ്റാതെ ബസുകൾ പോകുന്ന സ്ഥിതിയുമുണ്ട്. ആൺകുട്ടികൾ പിൻവാതിലിലൂടെ കയറുമെങ്കിലും പെൺകുട്ടികൾക്ക് പലപ്പോഴും ബസിൽ കയറാൻ സാധിക്കാറില്ല. വിദ്യാർഥികളെ ബസിൽ കയറാൻ ക്യു നിർത്തരുതെന്ന് ആർടിഒയുടെ നിർദേശമുണ്ടെങ്കിലും പലയിട ങ്ങളിലും പാലിക്കപ്പെടുന്നില്ല.