ഭുവനേശ്വർ: ഒഡീഷയിലെ സർക്കാർ സ്കൂളിൽ ആദിവാസി വിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ പ്രധാന അധ്യാപകൻ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നബരംഗ്പുർ ജില്ലയിലാണ് സംഭവം. 11കാരിയായ കുട്ടിയാണ് പീഡനത്തിന് ഇരയായത്. ആറാം ക്ലാസ് വിദ്യാർഥിനിയായ കുട്ടി ശുചിമുറിയിൽ പോയ സമയം പിന്നാലെയെത്തിയ അധ്യാപകർ ശുചിമുറിയുടെ വാതിൽ ബലമായി തുറന്ന് അകത്തു പ്രവേശിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടി മാതാപിതാക്കളോട് നടന്ന കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ പീഡനം നടന്നതായി ഡോക്ടർമാർ കണ്ടെത്തി.
തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.