എന്തുപറ്റി ഈ കുട്ടികൾക്ക്..! അ​മ്മ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയുടെ ആത്മഹത്യാശ്രമം; ​ ഗുരുതരാ വസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു

student-sച​വ​റ: വീ​ട്ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 13 വ​യ​സു​കാ​രി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ര​ണ്ടാം വാ​ർ​ഡി​ൽ ന​ല്ല​ത്ത​റ വ​ട​ക്ക​തി​ൽ സ​ന്തോ​ഷ് ബി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ലി (സം​ഗീ​ത 13) ആ​ണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

വ​ട​ക്കും​ത​ല എ​സ്‌വി​പി​എം ഹൈ​സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​മ്മ വ​ഴ​ക്ക് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് തൂ​ങ്ങി മ​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​നാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ : അ​ഖി​ൽ ,അ​ബി

Related posts