തിരുവനന്തപുരം: കുറ്റിച്ചൽ സ്കൂളിൽ വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്കൂളിലെ ക്ലർക്കിനെതിരെ ബെൻസണിന്റെ കുടുംബം.
ക്ലർക്ക് കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. പ്രൊജക്ട് സമർപ്പിക്കാനെത്തിയപ്പോൾ ക്ലർക്ക് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ വ്യക്തമാക്കി.
കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിയാണ് ബെൻസൺ. സ്കൂളിൽ തൂങ്ങി മരിച്ചനിലയിലാണ് ബെൻസണെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടക്കുന്നതിനിടെയാണ് സ്കൂളിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.