കാട്ടാക്കട: കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളിൽ പ്രതിഷേധിക്കുന്നു.
പ്രിൻസിപ്പാളിനെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്ത് സ്കൂളിൽ നിന്നും മാറ്റണമെന്നാണ് ആവശ്യം. ഇന്നു രാവിലെയാണ് വിദ്യാർഥികൾ അടക്കമുള്ളവർ സ്കൂളിൽ പ്രതിഷേധവുമായി എത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.