കോഴിക്കോട്: വിദ്യാർഥിനിയും പ്രിൻസിപ്പലും തമ്മിലുള്ള അശ്ശീലചിത്ര കൈമാറ്റവുമായി ബന്ധപ്പെട്ട് പരാതി പിൻവലിച്ച് ബന്ധപ്പെട്ട അന്വേഷണം ഒതുക്കി തീർക്കാൻ ശ്രമം. കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രിൻസിപ്പലിനെ ജാമ്യത്തിൽ വിട്ടയച്ചു. ദിവസവും രാത്രിയിൽ ഇയാൾ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വിദ്യാർഥിനിക്ക് അയച്ചിരുന്നതായാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
സഹപാഠികളുടെ ചിത്രങ്ങൾ എടുത്ത് വിദ്യാർഥിപ്രിൻസിപ്പലിന് കൈമാറുന്നതും പതിവായിരുന്നു. സഹപാഠികൾ ഉറങ്ങുന്ന ഫോട്ടോയും മറ്റുമാണ് ഈ രീതിയിൽ പരസ്പരം അയച്ചിരുന്നത്. ഇവരുടെ ഫോണ് സന്ദേശങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയെന്നാണ് അറിയുന്നത്. ശരീര വർണനകളും ചിത്രങ്ങളും രാത്രിയിൽ പരസ്പരം കൈമാറിയിരുന്നതായി വ്യക്തമായിട്ടുണ്ട്.
അധ്യാപകനും വിദ്യാർഥിനിയുമായി ഉണ്ടാവേണ്ട ബന്ധമായിരുന്നില്ല ഇവർ തമ്മിലുണ്ടായിരുന്നതെന്ന് സഹപാഠികളും പറയുന്നു. മിക്ക സന്ദേശങ്ങളും അർധരാത്രിക്കുശേഷമായിരുന്നു.തന്റെ ഫോട്ടോ ഈ രിതിയിൽ എടുക്കപ്പെട്ടുവെന്ന് മനസിലാക്കിയ സഹപാഠിയായ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം വിവാദമായത്.
പ്രിൻസിപ്പലും വിദ്യാർഥിയും തമ്മിലുള്ള “അവിഹിതം’ കോളജിൽ പാട്ടായതോടെ ഇവിടത്തെ മറ്റ് വിദ്യാർഥിനികൾക്കും അധ്യാപകർക്കും തലയുയർത്തി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ പ്രിൻസിപ്പലിനെതിരേ നിസാരവകുപ്പുകൾ ചുമത്തി പോലീസ് വിട്ടയക്കുകയായിരുന്നു.
അശ്ലീല സന്ദേശം അയച്ചതുമായ ബന്ധപ്പെട്ട് കോഴിക്കോട് ഗവ.ഫിസിക്കൽ എഡുക്കേഷൻ കോളജ് പ്രിൻസിപ്പൽ എസ്.എസ്. അഭിലാഷിനെതിരേയാണ് പോലീസ് അന്വേഷണം നടക്കുന്നത്.വിദ്യാർഥിനിയും പ്രിൻസിപ്പലും പരസ്പരം ഇത്തരം ചിത്രങ്ങൾ അയച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതേസമയം കെട്ടിച്ചമച്ച ആരോപണത്തിന്റെപേരിൽ തന്നെ മർദ്ദിച്ചതായി അഭിലാഷും പരാതി നൽകിയിരുന്നു.
പിൻസിപ്പൽ ചാർജുള്ള അഭിലാഷിന് കോളജിലെ ഒരു വിദ്യാർഥിനി അയച്ചുകൊടുത്ത ഫോട്ടോയ്ക്ക് കീഴിൽ അദ്ദേഹം എഴുതിയ സന്ദേശമാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഈ സന്ദേശം ശ്രദ്ധയിൽപ്പെട്ട അതേ ക്ലാസിലെ വിദ്യാർഥിയാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയ വിദ്യാർഥിനിയുടെ ഭർത്താവും സംഘവും കോളജിലെത്തി പ്രിൻസിപ്പലിനെ കൈയ്യേറ്റം ചെയ്തതോടെയാണ് സംഭവം വിവാദമായത്.
അതേസമയം തന്റെ പ്രമോഷൻ തടയാനായി കഴിഞ്ഞ കുറച്ചുകാലമായി ചിലർ നടത്തുന്ന അപവാദപ്രചരണങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ പരാതിയെന്നും തന്നെ മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.