പരീക്ഷാ ഹാളില് അടുത്തിരിക്കുന്ന വിദ്യാര്ഥി ഉത്തരമറിയാതെ വലയുമ്പോള് അവരെ സഹായിക്കുന്ന വിദ്യാര്ഥികളുണ്ട്. എന്നാല് അതുക്കും മേലെയുള്ള ഒരു കാര്യമാണ് ഇപ്പോള് വൈറലാകുന്നത്. ഒരു സമര്ഥനായ വിദ്യാര്ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോള് സോഷ്യല് മീഡിയയുടെ ചര്ച്ചാ വിഷയം.
നിങ്ങള്ക്ക് സാധിക്കുമെങ്കില് എന്റെ ബോണസ് മാര്ക്ക് കുറവ് മാര്ക്ക് കിട്ടിയ ആള്ക്ക് നല്കാനാവുമോ ? എന്നാണ് വിദ്യാര്ഥി തന്റെ ഉത്തരക്കടലാസില് എഴുതിയിരിക്കുന്നത്. ഉത്തരങ്ങള് എല്ലാം എഴുതിയതിന് ശേഷമാണ് വിദ്യാര്ഥി ഉത്തരക്കടലാസില് ഇങ്ങനെ എഴുതിയത്. ഡല്ഹി സ്കൂളിലെ ഒരു വിദ്യാര്ത്ഥിയുടെ നല്ല മനസാണ് സോഷ്യല് മീഡിയ കീഴടക്കുന്നത്.
തന്റെ ബോണസ് പോയിന്റ് അത് ഉപകാരപ്പെടുന്ന മറ്റേതെങ്കിലും കുട്ടിക്ക് നല്കാനാണ് അവര് അധ്യാപകനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷയില് കുട്ടിക്ക് എ പ്ലസ് മാര്ക്കാണ് ലഭിച്ചത്.
അധികമുള്ള അഞ്ച് ബോണസ് മാര്ക്കാണ് മറ്റാര്ക്കെങ്കിലും നല്കാന് കുട്ടി ആവശ്യപ്പെടുന്നത്. വിദ്യാര്ത്ഥിയെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് അധികമുള്ള മാര്ക്ക് നല്കി മറ്റൊരാളെ സഹായിക്കാനുള്ള അവന്റെ മനസ് വളരെ വലുതാണ് എന്നാണ് എല്ലാവരും കുറിക്കുന്നത്.