മലപ്പുറം: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പെണ്‍കുട്ടി 29 കാരനായ യുവാവുമായി പ്രണയത്തിലായത്.
2022 ഒക്ടോബറില്‍ 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
എന്നാല്‍ വിവാഹ സമയത്ത് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പോലീസില്‍ പരാതി നല്കി.
ഇതോടെ യുവാവ് പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായി. യുവാവിനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തു.