കേണിച്ചിറ:കേണിച്ചിറ ഇൻഫൻറ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ തീയില്ലാത്ത പാചകമേളയിൽ തയാറാക്കി പ്രദർശിപ്പിച്ചത് നൂറിൽപരം വിഭവങ്ങൾ.
എൽകെജി മുതൽ പത്തു വരെ ക്ലാസുകളിലെ കുട്ടികളാണ് പഴങ്ങളും പച്ചക്കറികളും പഴച്ചാറുകളും ഉപയോഗിച്ച് നൂറിൽ പരം വിഭവങ്ങൾ ഒരുക്കിയത്. തീയില്ലാതെ സ്വന്തമായി ഭക്ഷ്യവസ്തുക്കൾ തയാറാക്കിയതിന്റെ ആഹ്ളാദത്തിലാണ് കുട്ടികൾ. ഫ്രൂട്ട് സാലഡ്, ജ്യൂസ്, ജാം ഇങ്ങനെ നീളുന്നാതാണ് കുട്ടികൾ പാകം ചെയ്ത ഭക്ഷണ-പാനീയങ്ങളുടെ നിര. പാചകമേള മാനേജർ സിസ്റ്റർ ജീസ സിഎംസി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ റോണ സിഎംസി, പിടിഎ പ്രസിഡന്റ് സജിഎന്നിവർ പ്രസംഗിച്ചു.