കരുനാഗപ്പള്ളി: വിദ്യാർത്ഥിനിയെ ആക്രമിച്ച പ്രതികളെ പോലിസ് പിടികൂടുന്നില്ലെന്ന് സ്കൂൾ രക്ഷാകർതൃസമിതിആരോപിച്ചു. കരുനാഗപ്പള്ളിയിലെ സ്ക്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട് കയറി ആക്രമിച്ച പ്രതികളെ പത്ത് ദിവസം കഴിഞ്ഞിട്ടുംപിടികൂടാൻ പോലിസിന് കഴിഞ്ഞില്ല. കഴിഞ്ഞ 11 ന് ഉച്ചയോടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് വിട്ടിൽ എത്തിയ യുവാക്കൾ കതകിൽ മുട്ടുകയും വാതിൽ തുറന്ന ഉടൻ വിദ്യാർത്ഥിനിയെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ നവംബർ 7 ന് അപ്പു എന്ന് വിളിക്കുന്നഅരുൺ വിദ്യാർത്ഥിനിയോട് പ്രണയഅഭ്യർത്ഥന നടത്തുകയും അഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയുന്നു. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പോലിസ് അരുണിനെ വിളിച്ച് വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു .
തുടർന്ന് വീണ്ടും യുവാവിന്റെ ശല്യംതുടരുകയായിരുന്നു. അരുൺപറഞ്ഞ് വിട്ടതാണ് എന്ന് പറഞ്ഞായിരുന്നു യുവാക്കളുടെ ആക്രമണമെന്ന് വിദ്യാർത്ഥിനിയുടെ മാതാവ് പറഞ്ഞു. ആക്രമണത്തിൽ ഇടത് കൈയ്ക്ക് പരിക്കേറ്റ വിദ്യാർഥിനി ചികിൽസയിലാണ്.
പോലിസ് വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പ്രിൻസിപ്പൾ ബാലാവകാശ കമ്മിഷനിലും, ചൈൽഡ് ലൈനിലും പരാതിനൽകിട്ടുണ്ട്.കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ഡി.ജി.പി, വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകുമെന്ന് രക്ഷകർത്തൃസമിതി ഭാരവാഹികൾ പറഞ്ഞു.