ക്ലാ​സി​ൽ 10 മി​നി​റ്റ് താ​മ​സി​ച്ചെ​ത്തി; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​ന്‍റെ വ​ക പൊ​തി​രെ​ത​ല്ല്

ക്ലാ​സി​ൽ താ​മ​സി​ച്ചെ​ത്തി​യ​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ഡ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 10 മി​നി​റ്റ് താ​മ​സി​ച്ച് സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ൻ ചൂ​ര​ൽ​കൊ​ണ്ട് ക്രൂ​ര​മാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​ജ്ജാ​ര്‍-​ബേ​ക്ക​ര്‍​വാ​ള്‍ ഹോ​സ്റ്റ​ൽ ക്ലാ​സ് മു​റി​യി​ലാ​ണ് സം​ഭ​വം. താ​മ​സി​ച്ചെ​ത്തി​യ​തി​ന് വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ട​ത്തോ​ടെ ത​ല​കു​നി​ഞ്ഞ് നി​ർ​ത്തി​യാ​ണ് നി​ർ​ദാ​ക്ഷ​ണ്യം ത​ല്ലി​യ​ത്. മു​റി​പ്പാ​ടു​ക​ളു​മാ​യി കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ വാ​ർ​ത്ത ഏ​ജ​ൻ​സി എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

അ​ധ്യാ​പ​ക​ൻ കു​റ്റം സ​മ്മ​തി​ച്ച​താ​യി ചൈ​ൽ​ഡ് ലൈ​ൻ വി​ഭാ​ഗം കോ​ർ​ഡി​നേ​റ്റ​ർ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​നോ​ടു ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും കോ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

Related posts