കോഴിക്കോട്: ചെമ്പ്കടവ് ഗവ.യുപി സ്കൂളില്‍നിന്ന് വിനോദ യാത്രപോയ വിദ്യാർഥികളുടെ ബാഗിൽ അധ്യാപകർ മദ്യം കടത്തിയ സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിലാണ് തീരുമാനം. സമിതി തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും.
സ്കൂളില്‍നിന്ന് പഠനയാത്രക്ക് പോയ കുട്ടികളുടെ ബാഗില്‍ അധ്യാപകര്‍ മദ്യം കടത്തിയെന്നും അഴിയൂര്‍ ചെക്ക് പോസ്റ്റ്കടവിന് സമീപത്തുവച്ച് എക്സൈസ് പിടികൂടിയെന്നുമായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് രണ്ട് അധ്യാപകരോടും ഒരു അനധ്യാപക ജീവനക്കാരനോടും അവധിയില്‍ പോകാന്‍ എഇഒ നിര്‍ദേശിച്ചിരുന്നു.
ബാഗില്‍നിന്നും എക്സൈസ് ഒരു പൊതി കണ്ടെടുക്കുകയും ഇങ്ങനെയാണോ കുട്ടികള്‍ക്ക് അധ്യാപകര്‍ മാതൃകയാവുന്നതെന്ന് ചോദിച്ചതായും കുട്ടികള്‍ പറയുന്നു. ആരോപണങ്ങളെ അധ്യാപകരും അനധ്യാപകരും പൂര്‍ണമായും തള്ളി.