ആലപ്പുഴയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. അറവുകാട് സ്‌കൂളിലെയും ഐടിസിയിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അറവുകാട് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഐടിസി കോമ്പൗണ്ടില്‍ കയറി അവിടത്തെ വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടുകയായിരുന്നു.
പത്തോളം വിദ്യാര്‍ഥികളാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
ദേശീയ പാതയ്ക്കരികിലുള്ള സ്ഥാപനങ്ങളാണ് രണ്ടും. രണ്ടു സ്ഥാപനങ്ങളും ഒരു മാനേജ്മെന്റിന്റെ കീഴിലാണ്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഐടിസിയിലെ ഒരു വിദ്യാര്‍ഥി സ്‌കൂളില്‍ എത്തി ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്.
ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട പത്തോളം വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും വൈകീട്ട് അഞ്ചുമണിക്ക് പുന്നപ്ര സ്റ്റേഷനില്‍ എത്താനാണ് നിര്‍ദേശം.
കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കി വിടാനാണ് പോലീസിന്റെ തീരുമാനം. കുട്ടികളുടെ ഭാവിയെ കരുതി ഇവര്‍ക്കെതിരേ കേസ് എടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം താക്കീത് നല്‍കി വിടാനാണ് പോലീസ് തലത്തില്‍ ആലോചന.