ബാങ്കോക്ക്:’’നമ്മുടെ കുട്ടികള്‍ വളരെ വേഗം ഗുഹയ്ക്കുള്ളില്‍നിന്ന് പുറത്തുവരും’’ ഈ വാക്കുകള്‍ തായ്ലന്ഡ് പ്രധാനമന്ത്രി പ്രയുത് ചാന് ഒചായുടേതാണ്. മഴവെള്ളവും ചെളിയും നിറഞ്ഞ ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ഫുട്ബോള്‍ ടീമിനെ രക്ഷിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഗുഹാ സമുച്ചയത്തിനുള്ളില്‍ പുറത്തുനിന്ന നാലു കിലോമീറ്റര്‍ അകലെയുള്ള കുട്ടികളെ, ഗുഹയ്ക്കുള്ളിലെ വെള്ളവും ചെളിയും നീക്കംചെയ്ത് പുറത്തെത്തിക്കുന്നതിനു ചുരുങ്ങിയത് നാലുമാസമെങ്കിലുമെടുക്കും. എന്നാല്‍, വളരെ പ്രായോഗികമായ രീതിയാണ് ഇവിടെ സുരക്ഷാവിഭാഗം അവലംബിച്ചിരിക്കുന്നത്.
കുട്ടികളില്‍ നീന്നതല് അറിയാത്തവരെ നീന്തല്‍ പഠിപ്പിച്ച് അവര്‍ സ്വയമേവ നീന്തി പുറത്തുവരിക, അതിനു വേണ്ടുന്ന സഹായം നല്‍കുക എന്ന താരുമാനത്തിലാണ് സുരക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍. ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളില്‍ ചിലര്‍ക്ക് നീന്തല്‍ വശമുണ്ട്.
കഴിഞ്ഞദിവസംകുട്ടികള്ക്കരികിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുട്ടികളെ നീന്തല്‍ പഠിപ്പിച്ചു തുടങ്ങി. വളരെ വേഗം കുട്ടികള്‍ നീന്തല്‍ പഠിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി. സീറോ റിസ്കില്‍ കുട്ടികളെ പുറത്തെത്തിക്കുക എന്നതാണ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെ ദൗത്യം.
നീന്തല്‍ പഠിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ കുട്ടികളെ പുറത്തെത്തിക്കാനാകുമെന്നാണ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. മണിക്കൂറില്‍ 160 കോടി ലിറ്റര്‍ വെള്ളമാണ് പുറത്തേക്കപ പമ്പുചെയ്തു കളയുന്നത്. ഇതിനിടെ ഗുഹ തുരന്ന് കുട്ടികളെ പുറത്തെത്തിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഗുഹയുടെ 40 സ്ഥലങ്ങളില്‍ തുളച്ച് വെള്ളം പുറത്തേക്കു കളയാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ഡോക്ടര്‍മാരുടെ സംഘം കുട്ടികള്‍ക്കരികില്‍
അതിനിടെ ഡോക്ടര്‍മാരുടെ ഒരു സംഘം ആറു മണിക്കൂര്‍ നേരത്തെ ശ്രമത്തിനിടയില്‍ ഭക്ഷണവും മരുന്നുമായി കുട്ടികളുടെ അടുത്തെത്തി്. മൂന്നുമാസത്തേക്കു കുട്ടികള്‍ക്കു കഴിക്കാനുള്ള ഭക്ഷണം എത്തിച്ചുകഴിഞ്ഞു. ഗുഹ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഗ്രാമവാസികളാണ് കുട്ടികള്‍ക്കുള്ള ഭക്ഷണം സൗജന്യമായി നല്‍കിയത്. അവിടെയുള്ള മൂന്നു ഗ്രാമങ്ങളിലെ കര്‍ഷകരും രക്ഷാപ്രവര്‍ത്തനത്തിനു സഹായത്തിനുണ്ട്.
2010 ല്‍ ചിലിയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കുവാനായി നടത്തിയ അതി സാഹസികമായ രക്ഷാപ്രവര്‍ത്തനത്തെ അനുസ്മരിപ്പിക്കും വിധമുള്ള ശ്രമങ്ങളാണ് തായ്ലന്ഡ് നേവിയും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള റെസ്ക്യു ടീമും നടത്തുന്നത്. അന്ന് ഖനിയിലേക്ക് മറ്റൊരു തുരങ്കം നിര്‍മിച്ചിരുന്നു.
ഗുഹയ്ക്കുള്ളില്‍ കുറേ മന്നൂറു മീറ്ററോളം ചെളി നിറഞ്ഞ ഭാഗമായതുകൊണ്ടു കുട്ടികള്‍ക്ക് അവിടം നീന്തിക്കടക്കുവാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടു മുങ്ങല്‍ വിദഗ്ധര്‍ ഈ പതിമൂന്നുപേര്‍ക്കും ഡൈവിംഗ് ഉപകാരങ്ങളുടെ സഹായത്തോടെ ആ ഭാഗം നീന്തിക്കടക്കുവാനുള്ള പരിശീലനം നല്‍കും.
കുട്ടികളും പരിശീലകരും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവരെല്ലാവരും മാതാപിതാക്കളുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ബന്ധപ്പെട്ടുകഴിഞ്ഞു. കുട്ടികള്‍ വളരെ പ്രസരിപ്പോടെയാണ് മാതാപിതാക്കളോടു സംസാരിച്ചത്.
ജൂണ്‍ 23നാണ് താംഗ് ലുവാംഗ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയത്. ഫുട്ബോള്‍ ടീം ഗുഹയ്ക്കുള്ളില്‍ കടന്നതോടെ കനത്തമഴയെത്തുടര്‍ന്ന് ഗുഹാകവാടത്തില്‍ വെള്ളം നിറയുകയായിരുന്നു. പിന്നീട് കൂടുതല്‍ കൂടുതല്‍ വെള്ളം ഉള്ളിലേക്കു കയറിയതോടെ കുട്ടികളും പരിശീലകനും ഗുഹാന്തര്ഭാഗത്തേക്കു നീങ്ങി. ഒടുവില്‍ പുറത്തുവരാനാകാത്തവിധം കുടുങ്ങിപ്പോവുകയായിരുന്നു.
ലോകമെമ്പാടുമുള്ളവര്‍ കുട്ടികളുടെ തിരിച്ചുവരവിനായി പ്രാര്‍ഥനയിലാണ്. ലോകകപ്പ് ഫുട്ബോള്‍ റഷ്യയില്‍ അരങ്ങേറുമ്പോഴാണ് തായ്ലന്ഡിലെ കുട്ടിഫുട്ബോള്‍ ടീമിന് ഈ ദുരന്തം സംഭവിച്ചത്.