മംഗലംഡാം: സഹപാഠിയുടെ ജീവൻ രക്ഷിക്കാൻ ദിവസങ്ങൾക്കുള്ളിൽ കുട്ടികൾ സമാഹരിച്ചത് 1,26,000 രൂപ.മംഗലംഡാം ലൂർദ് മാതാഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഈ സന്മാതൃക കാട്ടിയത്.
കാൻസർ രോഗബാധിതയായ രണ്ടാം ക്ലാസുകാരിക്ക് അടിയന്തരമായി രണ്ടുലക്ഷം രൂപ വിലയുള്ള കുത്തിവയ്പ് വേണമെന്നു ഡോക്ടർമാർ പറഞ്ഞപ്പോൾ ഇത്രയും തുക പെട്ടെന്നു കണ്ടെത്താൻ വിട്ടുക്കാർക്കായില്ല.
കുറച്ചു പണം പലരിൽനിന്നായി സ്വരൂപിച്ചെങ്കിലും അതു തികയാതെ വന്നു.വീട്ടുകാരുടെ ബുദ്ധിമുട്ട് കുട്ടികൾതന്നെ ഏറ്റെടുക്കുകയായിരുന്നു.
അവർ വീടുകളിലെത്തി രോഗവിവരവും ഗുരുതരാവസ്ഥയും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. പിന്നെ ചെറുതും വലുതുമായ തുക പ്രവഹിക്കുകയായിരുന്നു.
അധ്യാപകരും ധന സമാഹരണത്തിൽ കുട്ടികളോടൊപ്പം ചേർന്നതോടെ ദിവസത്തിനുള്ളിൽ തന്നെ ആവശ്യത്തിനുള്ള പണമായി.
ഒരു ലക്ഷം രൂപ കുട്ടിയുടെ ചികിത്സയ്ക്കായി കൈമാറി. ബാക്കി തുക ചികിത്സാ ഫണ്ടിലേക്ക് നീക്കിവയ്ക്കുകയും ചെയ്താണ് സഹപാഠിക്കു താങ്ങായി കൂട്ടുകാർ ഒപ്പം നിന്നത്.