സ്കൂ​ളി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്ത ബി​സ്ക​റ്റ് ക​ഴി​ച്ചു, പി​ന്നാ​ലെ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​യും ച​ർ​ദി​യും; 80 കു​ട്ടി​ക​ള്‍ ആ​ശു​പ​ത്രി​യി​ല്‍

മും​ബൈ: പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ നി​ന്ന് വി​ത​ര​ണം ചെ​യ്ത ബി​സ്ക​റ്റ് ക​ഴി​ച്ച 80 കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ ജി​ല്ല​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ശാ​രീ​രി​കാ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കെ​കേ​ത് ജ​ല്‍​ഗാ​വ് ഗ്രാ​മ​ത്തി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം.

ശ​നി​യാ​ഴി​ച രാ​വി​ലെ​യാ​ണ് കു​ട്ടി​ക​ൾ ബി​സ്ക​റ്റ് ക​ഴി​ച്ച​ത്. ഇതിന് പിന്നാലെ കു​ട്ടി​ക​ൾ ഛർ​ദി​ക്കാ​ൻ തു​ട​ങ്ങി. ക്ഷീ​ണി​ച്ച് അ​വ​ശ​രാ​യ കു​ട്ടി​ക​ളെ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ല്‍ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 257 കു​ട്ടി​ക​ള്‍​ക്കാ​ണ് ആ​കെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​ത്. ഇ​തി​ല്‍ 153 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

80 പേ​രൊ​ഴി​കെ​യു​ള്ള കു​ട്ടി​ക​ളെ പ്രാ​ഥ​മി​ക ചി​കി​ല്‍​സ ന​ല്‍​കി വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു​വെ​ന്നും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 296 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ആ​കെ സ്കൂ​ളി​ലു​ള്ള​ത്. ഭ​ക്ഷ്യ​വി​ഷ ബാ​ധ​യാ​ണെ​ന്നാ​ണ് സം​ശ​യം. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

Related posts

Leave a Comment